IndiaLatest

ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0’; മറുപടിയുമായി ആമസോണ്‍

“Manju”

ന്യൂഡൽഹി: ആമസോണിനെ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്നു വിമർശിച്ച ആർഎസ്എസ് മുഖപത്രം ‘പാഞ്ചജന്യ’യ്ക്കു മറുപടിയുമായി ആമസോൺ. വില്‍പ്പനക്കാര്‍, കരകൗശല വിദഗ്ധര്‍, വിതരണ – ലോജിസ്റ്റിക് പങ്കാളികള്‍ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാര്‍ക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോണ്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ 70,000ത്തിലധികം ഇന്ത്യൻ വ്യാപാരികൾക്ക് അവരുടെ ഉൾപന്നങ്ങൾ ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ സഹായിച്ചതായി ആമസോണ്‍ വ്യക്തമാക്കി. ‘കോവിഡ് മഹാമാരി കാലത്ത് മൂന്ന് ലക്ഷം പുതിയ വില്‍പ്പനക്കാര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അതില്‍ 450 നഗരങ്ങളില്‍ നിന്നായി 75000 ത്തോളം പ്രാദേശിക അയല്‍പ്പക്ക കടകളായിരുന്നു ഫര്‍ണീച്ചര്‍, സ്റ്റേഷനറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തത്’ – ആമസോണ്‍ പ്രസ്താവനയില്‍ കുറിച്ചു.
ആമസോൺ സിഇഒയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുഖചിത്രത്തോടെയാണ് ‘പാഞ്ചജന്യ’ പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ‘#ആമസോണ്‍– ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്നു ഹിന്ദിയിൽ എഴുതിയിരിക്കുന്ന തലക്കെട്ടും കവർപേജിലുണ്ട്. ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കന്‍ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാഞ്ചജന്യ കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നത്.
ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കുത്തകാവകാശം സ്ഥാപിക്കാന്‍ ആമസോണ്‍ ശ്രമിക്കുകയാണ്. ഇതുവഴി പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികള്‍ അവര്‍ ആരംഭിച്ചതായും പാഞ്ചജന്യ ആരോപിച്ചു.
ഇന്ത്യയിൽ തങ്ങൾക്കു വേണ്ടി കേസുകൾ വാദിച്ച അഭിഭാഷകരിൽ ചിലർ ഫീസിന്റെ ഒരു ഭാഗം സർക്കാർ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാൻ ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ആമസോൺ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ആമസോൺ തന്നെയാണ് യഥാർഥ കൈക്കൂലിക്കാരെന്നാണു പാഞ്ചജന്യയുടെ ആരോപണം. ഇന്ത്യയിൽ കുത്തക സൃഷ്ടിക്കാനാണ് ആമസോണിന്റെ ശ്രമം. ഇന്ത്യൻ സംസ്കാരത്തിന് എതിരായ സിനിമകളും ടെലിവിഷൻ സീരീസുകളും ആമസോൺ പ്രൈം വിഡിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നുണ്ടെന്നും പാഞ്ചജന്യ ആരോപിക്കുന്നു

Related Articles

Back to top button