LatestThiruvananthapuram

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ 50% കിടക്കകള്‍

“Manju”

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റി വയ്ക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഓരോ ദിവസവും ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെയും മറ്റസുഖങ്ങളുള്ളവരുടെയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം.

വിവരങ്ങള്‍ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ഇന്നലെ ചേര്‍ന്ന സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രതിദിന അവലോകനയോഗത്തില്‍ തീരുമാനിച്ചു. രണ്ടാംതരംഗത്തിലും സമാനമായ രീതിയിലായിരുന്നു സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം.

Related Articles

Back to top button