IndiaLatest

ഉച്ചത്തില്‍ പാട്ടും സംസാരവും നിരോധിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

“Manju”

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ചു ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാന്‍ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര്‍.പി.എഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ നിര്‍ദ്ദേശിക്കുന്നു.

Related Articles

Back to top button