InternationalLatest

ബയോ ബബിള്‍ ലംഘനം ഉണ്ടായാല്‍ കനത്ത പിഴ

“Manju”

ധാക്ക പ്രീമിയര്‍ ലീഗില്‍ ബയോ ബബിള്‍ ലംഘനം ഉണ്ടായാല്‍ കനത്ത പിഴയുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കളിക്കാര്‍, ക്ലബുകള്‍, ഒഫീഷ്യലുകള്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം ഒരു തരത്തിലും കോംപ്രമൈസ്‌ ചെയ്യാനാകില്ലെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. മെയ് 31നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

മെയ് 29ന് ടീമുകള്‍ അതാത് ബയോ ബബിളിലേക്ക് കയറും. നാല് ഹോട്ടലുകളിലായാണ് ഈ ബയോ ബബിള്‍ ഒരുക്കിയിരിക്കുന്നത്. ആറ് കോടി ബംഗ്ലാദേശി ടാക്കയാണ് ഈ സുരക്ഷിത സംവിധാനം ഒരുക്കുവാനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെലവാക്കുന്നത്. പിഴയ്ക്ക് പുറമെ ടീമില്‍ നിന്ന് പോയിന്റുകള്‍ കുറയ്ക്കുക, താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക ഇതെല്ലം ബോര്‍ഡ് ശിക്ഷ നടപടിയായി ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

Related Articles

Back to top button