InternationalLatest

യുദ്ധം ഏതു നിമിഷവും : സൈനികരോട് സജ്ജരായിരിക്കാന്‍ യു. എസ്

“Manju”

വാഷിങ്ടണ്‍: യു.എസ് ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ കല്‍പ്പിച്ച്‌ അമേരിക്കന്‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുണ്ട്. ഇത് കണക്കുകൂട്ടി പ്രതിരോധിക്കാന്‍ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍ വേണ്ടി യുഎസ് കല്‍പ്പിച്ചിരിക്കുന്നത്. ഉക്രൈനെ നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാല്‍, ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമാണ്.

മറ്റുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സൈനികര്‍ കൂടി ഇവരോടൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡന്‍ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടന്‍, യു.എസ് എന്നീ രാഷ്ട്രങ്ങള്‍ ഉക്രൈന് ടാങ്ക് വേധ മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കിയിരുന്നു.

Related Articles

Back to top button