IndiaInternationalLatest

വന്ദേ ഭാരത് മിഷന്‍ എട്ടാം ഘട്ടത്തിലേക്ക്

“Manju”

സിന്ധുമോൾ. ആർ

കുവൈറ്റ്‌ : വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടു വരുന്നതിനായി വന്ദേ ഭാരത് മിഷന്‍ (വിബിഎം) 2020 മെയ് മാസത്തില്‍ ആരംഭിച്ചതിനുശേഷം ഇപ്പോള്‍ എട്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്‌.

ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി എംബസി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ ഡ്രൈവ് പ്രകാരം കുവൈത്തിലെ 1,46,000 ഇന്ത്യക്കാരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. ലഭ്യമായ രേഖകള്‍ പ്രകാരം 1,06,000 പേര്‍ ഇതിനകം വിബിഎം, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഈ വിമാനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ് താല്‍ക്കാലിക ഷെഡ്യൂള്‍ വിവരങ്ങള്‍ https://mea.gov.in/vande-bharat-missionlist-of-flights.htm,ല്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട എയര്‍ലൈന്‍സിനെ നേരിട്ട് ബന്ധപ്പെടാം

Related Articles

Back to top button