IndiaLatest

കൊവിഡ് ടെസ്‌റ്റ് കിറ്റ് വാങ്ങുന്നുണ്ടോ?.. ശ്രദ്ധിക്കേണ്ടവ

“Manju”

കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് വിപണിയില്‍ സുലഭമായതോടെ ഇത്തരത്തില്‍ പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല.
കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച്‌ പരിശോധന കൃത്യമായി നടത്തിയില്ലെങ്കില്‍ ഫലം വിപരീതമാകും. സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയും ചെയ്താല്‍ അപകടമാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ അത്രയും ആധികാരികത ഇല്ലാത്തതിനാല്‍ തെറ്റായ പോസറ്റീവ് ഫലവും നെഗറ്റീവ് ഫലവും ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാല്‍ കൂടുതല്‍ പേരിലേക്ക് വീണ്ടും രോഗം വ്യാപിക്കും. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാകും കാണിക്കുക. ഈ വ്യക്തിയ്ക്ക് രണ്ട് ദിവസം കഴിഞ്ഞാകും പൂര്‍ണമായും രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.
പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫലം അറിയാമെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
വിപണിയില്‍ 250 രൂപ ഓണ്‍ലൈനില്‍ 199. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വിപണി വില. ഓണ്‍ലൈനില്‍ 199 രൂപയ്ക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാണ്. അതുകൊണ്ടുതന്നെ കൂടുതലാളുകളും ഓണ്‍ലൈന്‍ വഴി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്. ലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയിലോ ലാബുകളിലോ പരിശോധിക്കാതെ മെഡിക്കല്‍ സ്റ്റോറിലെത്തി കിറ്റുകള്‍ വാങ്ങുകയാണ്. മരുന്ന് കമ്പനികള്‍ എണ്‍പത് രൂപയ്ക്കാണ് കിറ്റുകള്‍ വില്‍ക്കുന്നതെന്ന് പറയുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ തീരുമാനപ്രകാരമാണ് 250 രൂപയ്ക്ക് വില്‍ക്കുന്നത്.

Related Articles

Back to top button