KeralaLatest

ഭാഗ്യദേവത ചെറുതായൊന്ന് കടാക്ഷിച്ചതാ…..പക്ഷേ….?

“Manju”

കോട്ടയം : ഇത്തവണത്തെ ക്രിസ്മസ്, പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനാണെന്നറിഞ്ഞപ്പോള്‍ നിരാശപ്പെട്ടിരുന്നവരാണ് നമ്മളില്‍ പലരും .എന്നാല്‍ ഇപ്പോഴിതാ വലിയ പൊല്ലാപ്പില്‍ ചെന്ന് പെട്ടിരിക്കുകയാണ് ക്രിസ്മസ്, പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി നേടിയ അയ്മനം ഓളിപ്പറമ്പിലെ പെയിന്റിംഗ് തൊഴിലാളിയായ സദാനന്ദനിപ്പോള്‍.

വീട് തേടിപ്പിടിച്ച്‌ നിരവധി പേരാണ് സദാനന്ദനോട് സഹായം ചോദിച്ച്‌ വരുന്നതത്രേ .’ ചേച്ചീ, ഭര്‍ത്താവ് അറിയാതെ ഞാന്‍ 10 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടാക്കി. സഹായിക്കണം’-എന്ന് പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തലശേരി സ്വദേശിനി, സദാനന്ദന്റെ ഭാര്യ രാജമ്മയുടെ മുന്നിലെത്തിയത്. വീട് തേടിപ്പിടിച്ച്‌ കണ്ണൂര്‍ തലശ്ശേരിയില്‍ നിന്നും കോട്ടയത്തേക്ക് അതിരാവിലെ എത്തുകയായിരുന്നു യുവതി.

സഹായം അഭ്യര്‍ത്ഥിച്ചുള്ള കത്തുകള്‍ക്കും ഒട്ടും കുറവില്ല.15 ലക്ഷം രൂപ ആവശ്യപ്പെട്ടുവരെ ഇപ്പോള്‍ കത്ത് ലഭിച്ചു.ഇതുവരെ ലഭിച്ച കത്തുകള്‍ വലിയൊരു അടുക്കായി മേശപ്പുറത്തിരിപ്പുണ്ട്. വീട്ടിലേക്ക് ദിവസവും പോസ്റ്റുമാന്‍ എത്തും. കുറഞ്ഞത് മൂന്ന് കത്തെങ്കിലും ഉണ്ടാകും.പല നാട്ടില്‍ നിന്നും യാതൊരു പരിചയവുമില്ലാത്തവരാണ് സഹായം ചോദിക്കുന്നത്. ചികിത്സാസഹായം, വിവാഹ ധനസഹായം, വീട് നിര്‍മ്മാണം, സ്ഥലം വാങ്ങി നല്‍കല്‍ അങ്ങനെ ആവശ്യങ്ങള്‍ നീളുന്നു. വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കത്തുകളെന്ന് രാജമ്മ പറയുന്നു.

Related Articles

Back to top button