IndiaLatest

രാജ്യത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 961​ ആ​യി

“Manju”

രാജ്യത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 961​ ആ​യി. 320 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 13,154 പേ​ര്‍​ക്ക്​​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​നം 8,000 ത്തോ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്തി​രു​ന്നി​ട​ത്താ​ണി​ത്​. ഡി​സം​ബ​ര്‍ 26 മു​ത​ല്‍ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലേ​ക്ക്​ വ​ന്ന​താ​യി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കേ​​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ.​സെ​ക്ര​ട്ട​റി ല​വ്​ അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു. ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ള്‍ ഒ​മി​ക്രോ​ണി​ന്​ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്നും ലോ​ക​ത്ത് ഇ​തു​വ​രെ​ 58 ഒ​മി​ക്രോ​ണ്‍ മ​ര​ണ​ങ്ങ​ള്‍​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്തെ​ന്നും ല​വ് അ​ഗ​ര്‍​വാ​ള്‍ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​യും ആ​ശു​പ​ത്രി​ത​ല​ത്തി​ലു​ള്ള സൗ​ക​ര്യ​വും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ഗു​ജ​റാ​ത്ത്, ക​ര്‍​ണാ​ട​ക, ജാ​ര്‍​ഖ​ണ്ഡ് സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​​ കേ​ന്ദ്രം ക​ത്ത​യ​ച്ചു.

Related Articles

Back to top button