IndiaLatest

റെയില്‍വേക്ക് ലക്ഷങ്ങളുടെ നഷ്‌ടം

“Manju”

ആലുവ: റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതുമൂലം റെയില്‍വേക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്‌ടം.മറിഞ്ഞ ബോഗികള്‍ മുറിച്ചുമാറ്റേണ്ടി വന്നതുമുതല്‍ ട്രെയിനുകള്‍ റദ്ദാക്കലില്‍വരെ വലിയ നഷ്‌ടമാണ്‌ റെയില്‍വേക്കുണ്ടായത്. മറിഞ്ഞ മൂന്ന് ബോഗികളില്‍ ഒരെണ്ണം എടുത്തുമാറ്റാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായി മറിഞ്ഞ രണ്ട് ബോഗികള്‍ പലഭാഗങ്ങളായി മുറിച്ചുമാറ്റേണ്ടിവന്നു. 11 തീവണ്ടികളാണ് അപകടത്തെതുടര്‍ന്ന് റദ്ദാക്കിയത്. ട്രെയിന്‍ പാളംതെറ്റിയതുമൂലം മറിഞ്ഞ ബോഗികളിലുണ്ടായിരുന്ന സിമന്‍റ് ചാക്കുകള്‍ സമീപത്തുതന്നെ ഇറക്കി വെക്കുകയായിരുന്നു. ഈ ചരക്കിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരവും നല്‍കേണ്ടിവരും.

Related Articles

Back to top button