IndiaLatest

രാജ്യത്തിന്റെ ഐക്യം വിശ്വാസത്തില്‍ അധിഷ്ഠിതമെന്ന് പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ഇന്ത്യയുടെ ഐക്യത്തിന് അടിവരയിടുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് ഏറെയാണെന്ന് സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നു. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ സൗഹാര്‍ദ്ദപരമായ പരിഹാരങ്ങളുണ്ടായെന്നും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സൂചിപ്പിച്ച്‌ പ്രധാനമന്ത്രി വ്യക്തമാക്കി.

രാമായണ സര്‍ക്യൂട്ടും, ബുദ്ധ സര്‍ക്യൂട്ടും ആത്മീയ ടൂറിസത്തിന്റെ ദേശീയ- അന്തര്‍ദേശീയ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ്. അവഗണിക്കപ്പെട്ട 15 പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനുള്ള അവസരങ്ങള്‍ ലക്ഷ്യമിട്ട് ,സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നു. പ്രസാദ് പദ്ധതി പ്രകാരം15 തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിച്ചു.

Related Articles

Back to top button