InternationalLatest

‍ ബ്രസീലും യുറുഗ്വായും ഏറ്റുമുട്ടാനൊരുങ്ങുന്നു…. ‍

“Manju”

1993 സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തില്‍ 1994 ലോകകപ്പ് യോഗ്യതക്ക് ബി ഗ്രൂപ്പിലെ അവസാന മത്സരത്തില് ‍ ബ്രസീലും യുറുഗ്വായും ഏറ്റുമുട്ടാന് ‍ തയ്യാറായി നില്ക്കുന്നു.സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പടയ്ക്കായി ആവേശത്തില്‍ ആര്‍പ്പ് വിളിക്കുന്നതിനു പകരം താടിക്ക് കൈകൊടുത്തും കുരിശു വരച്ചും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് അസ്വസ്ഥരായും ബ്രസീലിയന്‍ കാണികള്‍. അവരുടെ മനസിനെ 1950 ലോകകപ്പ് ഫൈനലിലെ ‘മരക്കാന ദുരന്തം’ വേട്ടയാടുന്നു.

ഗ്രൂപ്പില്‍ ഏഴു മത്സരത്തില്‍ നിന്നും 10 പോയിന്റുമായി നില്‍ക്കുന്ന യുറുഗ്വായ്ക്ക് ലോകകപ്പ് ബര്‍ത്ത് ഉറപ്പിക്കാന്‍ സമനില ധാരാളം. 9 പോയിന്റ് മാത്രമുണ്ടായിരുന്ന ബ്രസീലിന് ജയം അനിവാര്യം. ഫാന്‍സീസ് കോലി നയിക്കുന്ന യുറുഗ്വായ് ജയത്തെക്കാളുപരി സമനിലക്കായി കോട്ടകെട്ടുമെന്ന് ഉറപ്പ്. റായ്, ബെബാറ്റോ എന്നീ ബ്രസീലിയന്‍ സ്‌ട്രൊക്കര്‍മാരെ വരിഞ്ഞു മുറുക്കാന്‍ തന്ത്രം മെനഞ്ഞു കഴിഞ്ഞു അവര്‍. മറുവശത്ത് തന്റെ പിടിവാശി ഉപേക്ഷിച്ച്‌ ബ്രസീല്‍ കോച്ച്‌ കാര്‍ലോസ് പെരേര ബ്രഹ്മാസ്ത്രം തയ്യാറാക്കി കളത്തിലേക്ക് ടീമിനെ അയച്ചു. അതേ, പലകാരണങ്ങളാല്‍ ടീമില്‍ നിന്നും പുറത്താക്കിയ റൊമാരിയോ ഡിസൂസ ഫാരിയ എന്ന കഷ്ടിച്ച്‌ അഞ്ചരയടി ഉയരം മാത്രമുള്ള ബാര്‍സിലോണ സ്‌ട്രൈക്കറെ തിരികെ വിളിച്ച്‌ നമ്പര്‍ 11 ജേഴ്‌സി നല്‍കി കളത്തിലിറക്കി.

Related Articles

Back to top button