InternationalLatest

യുഎഇയിലെ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം 140% വര്‍ധിച്ചു

“Manju”

യുഎഇയിലെ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം 140% വര്‍ധിച്ചു. രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഫിസിഷ്യന്‍മാരുടെ എണ്ണം 2020 അവസാനത്തോടെ 26,151 ആയി വര്‍ധിച്ചു, 2010-ല്‍ ഇത് 12,894 ആയിരുന്നു. ദന്തഡോക്ടര്‍മാരുടെ എണ്ണം 3042-നെ അപേക്ഷിച്ച്‌ 6,811 ആയി ഉയര്‍ന്നു, 124 ശതമാനം വര്‍ധിച്ചു. അതേ കാലയളവില്‍ നഴ്‌സുമാരുടെ എണ്ണം 23,363-ല്‍ നിന്ന് 56,133 ആയി വര്‍ധിച്ചു, ഇത് 140 ശതമാനം അല്ലെങ്കില്‍ 32,770-ന് തുല്യമാണ്.

രാജ്യാന്തര അംഗീകൃത ആരോഗ്യ സൗകര്യങ്ങളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ യുഎഇ ഒന്നാം സ്ഥാനത്താണ് എന്നതും മുന്‍നിര മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നതുമായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. 2020 അവസാനത്തോടെ, യുഎഇയില്‍ 53 പൊതു ആശുപത്രികളും 109 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 162 ആയി. 2010-ലെ 86 ആശുപത്രികളെ അപേക്ഷിച്ച്‌, 10 വര്‍ഷത്തിനിടെ 88 ശതമാനം വര്‍ധനവ്.

Related Articles

Back to top button