IndiaLatest

പ്രഖ്യാപനവുമായി ന്യൂനപക്ഷ മന്ത്രി

“Manju”

ഉത്തര്‍പ്രദേശിലെ മദ്രസാ പാഠ്യപദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. യു.പി ന്യൂനപക്ഷ മന്ത്രി ധരംപാല്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചായിരിക്കും മദ്രസകളിലെയും വിദ്യാഭ്യാസം. സംസ്ഥാനത്തെ മദ്രസകളിലെല്ലാം വിദ്യാര്‍ത്ഥികളെ ദേശീയതയെക്കുറിച്ച്‌ പഠിപ്പിക്കും. ഭീകരവാദികളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അവിടെയുണ്ടാകില്ല-മന്ത്രി പറഞ്ഞു

Related Articles

Back to top button