IndiaLatest

സംവരണം 50 ശതമാനം കടക്കരുത്; സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി : സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറാഠ സംവരണവും സുപ്രീം കോടതി റദ്ദാക്കി. അതേസമയം, സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന് നല്‍കുന്ന ഭരണഘടനാ ഭേദഗതി ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനാ ബഞ്ച് ശരിവെച്ചു.

സംവരണം 50 ശതമാനത്തില്‍ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു. അസാധാരണമായ സാഹചര്യങ്ങളില്‍ ഒഴികെ സംവരണം 50 ശതമാനം കടക്കരുത് എന്നാണ് ഇന്ദിര സാഹ്നി കേസില്‍ ഒന്‍പത് അംഗ ബെഞ്ച് വിധിച്ചിട്ടുള്ളത്.

മറാഠ സംവരണം അസാധാരണമായ സാഹചര്യത്തില്‍ ഉണ്ടായത് അല്ല. അതിനാല്‍ തന്നെ മറാഠക്കാര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16% വീതം സംവരണം നല്‍കാന്‍ 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ദം ആണെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അത് നഷ്ടമാകില്ല. എന്നാല്‍ ഇനി പുതുതായി പ്രവേശനം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button