Thrissur

പഴയന്നൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഉദ്ഘാടനം ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പഴയന്നൂർ കോ-ഓപ്പറേറ്റീവ് കോളേജ് യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഴയന്നൂർ അമ്പലത്തിന് സമീപം പൂളക്കൽ കെട്ടിടത്തിലാണ് കോളേജ് താൽക്കാലികമായി പ്രവർത്തനമാരംഭിച്ചത്. പ്ലസ് വൺ, ബിരുദം എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

തലപ്പിള്ളി താലൂക്കിലെ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് പുതിയ കോ-ഓപ്പറേറ്റീവ് കോളേജ്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജൻ അദ്ധ്യക്ഷയായി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ബാബു, കെ.പി ശ്രീജയൻ എന്നിവർ ആശംസകൾ നേർന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പത്മകുമാർ സ്വാഗതവും വിൻസെന്റ് പി ജോർജ് നന്ദിയും പറഞ്ഞു.

Related Articles

Back to top button