KeralaLatest

കൊല്ലം ഏരൂര്‍ പഞ്ചായത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ജയം

“Manju”

കൊല്ലം ഏരൂര്‍ പഞ്ചായത്തില്‍ നിന്നും ജനവിധി തേടിയ സിപിഐഎം അഞ്ചല്‍ മുന്‍ ഏരിയ സെക്രട്ടറി പി എസ് സുമന്‍ ജയിച്ചു. ഏരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നാണ് സുമാന്‍ വിജയം നേടിയത്. സിപിഐഎം വിട്ട് ബിജെപിയില്‍ ചേക്കേറിയ സുമന്‍ ഇക്കുറി താമര ചിഹ്നത്തില്‍ ആയിരുന്നു ജനവിധി തേടിയത്.
കൊല്ലത്തെ കിഴക്കന്‍ മേഖലയിലെ സിപിഐഎമ്മിന്റെ മുഖമായിരുന്നു സുമന്‍. സി.പി.ഐ. നേതാവും പുനലൂര്‍ മുന്‍ എം.എല്‍.എയുമായ പി.കെ. ശ്രീനിവാസന്റെ മകനാണ്. സി.പി.ഐ. മുന്‍ എം.എല്‍.എയായ പി.എസ്. സുപാലിന്റെ സഹോദരന്‍ കൂടിയാണ് സുമന്‍. മൂന്നുവര്‍ഷം മുന്‍പാണ് സിപിഐഎമ്മുമായി സുമന്‍ തെറ്റിയത്. ഏരൂര്‍ പതിനാലാം വാര്‍ഡ് കാലങ്ങളായി ഇടതു കുത്തകയായിരുന്നു.

Related Articles

Back to top button