IndiaLatest

ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല മോദി പ്രധാനമന്ത്രിയായത്; കേന്ദ്രമന്ത്രി

“Manju”

താനെ: ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍ അഭിപ്രായപ്പെട്ടു. ആട്ടിറച്ചി 700 രൂപക്കും പിസ 600 രൂപക്കും വാങ്ങുന്ന ജനങ്ങള്‍ക്ക് ഉള്ളി 10 രൂപക്കും ഉരുളക്കിഴങ്ങ് 40 രൂപക്കും വാങ്ങുന്നത് വിലക്കയറ്റമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ കല്യാണ്‍ നഗരത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മാത്രമാണ് ചില കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി നേടാനായത്. സി.എ.എ അടക്കം നിരവധി ധീരമായ തീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. 2024ല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് എനിക്ക് തോന്നുന്നത് -പാട്ടീല്‍ പറഞ്ഞു.

ആരും വിലക്കയറ്റത്തെ അനുകൂലിക്കുന്നില്ല. പക്ഷേ, ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല മോദി പ്രധാനമന്ത്രിയായത്. വിലക്കയറ്റത്തിന് പിന്നിലെ കാരണം മനസ്സിലാക്കിയാല്‍ ആരും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല.

Related Articles

Back to top button