IndiaLatest

തെരുവുനായയുടെ മുകളിലൂടെ ഓഡി കാര്‍ ഓടിച്ചുകയറ്റി; 23 കാരന്‍ അറസ്റ്റില്‍

“Manju”

ബംഗലൂരു: തെരുവുനായയുടെ മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയതിന് 23 കാരനെ അറസ്റ്റ് ചെയ്തു. ബംഗലൂരുവിലെ ജയനഗറിലാണ് സംഭവം. ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ കൊച്ചുമകനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജയനഗര്‍ ഫസ്റ്റ് ബ്ലോക്കിലാണ് സംഭവം ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിദ്ധാപുര പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
നായകളുടെ സമീപത്തേക്ക് എത്തുന്നത് വരെ കാര്‍ പതുക്കെയാണ് നീങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കിടന്നുറങ്ങിയ നായകള്‍ക്ക് സമീപമെത്തിയതോടെ വാഹനം അമിത വേഗത്തില്‍ മുകളിലൂടെ ഓടിച്ചു കയറ്റുകയായിരുന്നു.
റോഡില്‍ നിന്ന് മാറിയാണ് നായ കിടന്നിരുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിന് മുന്‍പ് കാര്‍ നിര്‍ത്തി റിവേഴ്‌സ് എടുത്ത് വേഗം കൂട്ടിയാണ് നായയുടെ മുകളിലൂടെ കയറ്റിയത്. അതുകൊണ്ടു തന്നെ മനപ്പൂര്‍വ്വം ചെയ്ത പ്രവൃത്തിയാണെന്ന് മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button