India

പി.എസ്.എല്‍.വി.-സി 49 വിക്ഷേപണം ഇന്ന്

“Manju”

ശ്രീജ.എസ്

ബെംഗളൂരു : ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 01-മായി പി.എസ്.എല്‍.വി.-സി 49 റോക്കറ്റ് ശനിയാഴ്ച വൈകുന്നേരം 3.02 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ വിക്ഷേപണം നടക്കും. വിക്ഷേപണത്തിന്റെ ‘കൗണ്ട്ഡൗണ്‍’ ഇന്നലെ 1.02-ന് ആരംഭിച്ചിരുന്നു .

കാലാവസ്ഥാപ്രവചനത്തിന് സഹായിക്കുന്ന ഇ.ഒ.എസ്. 01 ഉപഗ്രഹത്തോടൊപ്പം യു.എസ്. അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള ഒൻപത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും .

കാലാവസ്ഥ അനുകൂലമാണെങ്കില്‍ വൈകുന്നേരം 3.02-ന് വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍, ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് അനുമതിയില്ല.

പ്രകൃതിദുരന്തനിവാരണം, കൃഷി എന്നിവയ്ക്ക് സഹായകമാകുന്നതാണ് ഇ.ഒ.എസ്. 01 ഉപഗ്രഹം . ‘റിസാറ്റ്’ ശ്രേണിയില്‍പ്പെട്ട ഉപഗ്രഹമാണ് ഇ.ഒ.സ്-01. ഉപഗ്രഹത്തിന്റെ യഥാര്‍ഥ പേര് റിസാറ്റ്-2 ബി.ആര്‍.-2 എന്നാണ്.

Related Articles

Back to top button