IndiaLatest

കേന്ദ്ര ബഡ്ജറ്റ് 2022; വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: അല്‍പ സമയം മുന്‍പാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പന്‍ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു മന്ത്രി പറഞ്ഞു. പ്രതിരോധ ബഡ്ജറ്റിന്റെ 68 ശതമാനം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വില കൂടുന്നതും വില കുറയുന്നതുമായ സാധനങ്ങളെക്കുറിച്ചും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു.

വില കൂടുന്നവ
• ഇമിറ്റേഷന്‍ ആഭരണങ്ങള്‍
• സോഡിയം സയനൈഡ്
• കുടകള്‍
• ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുക്കള്‍ക്കും

വില കുറയുന്നവ
• വജ്രം
• രത്‌നം
• മൊബൈല്‍ ഫോണ്‍
• പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍
• സ്റ്റെയിന്‍ലെസ് സ്റ്റീല്‍
• അലോയ് സ്റ്റീല്‍
• തുണിത്തരങ്ങള്‍

Related Articles

Back to top button