IndiaLatest

ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുന്നു.

“Manju”

ന്യൂഡല്‍ഹി: അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ്​. യുറോപ്പില്‍ വീണ്ടും കോവിഡ്​ സംബന്ധിച്ച ആശങ്ക ഉയര്‍ന്നതോടെയാണ്​ എണ്ണവില കുറഞ്ഞത്​.
ഒക്​ടോബര്‍ ഒന്നിന്​ ശേഷം ഇതാദ്യമായാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​. അന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞത്​ ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.
നവംബര്‍ നാലിന്​ ശേഷം ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റം വന്നിട്ടില്ല. അന്ന്​​ കേന്ദ്രസര്‍ക്കാര്‍ പെട്രോളി​േന്‍റയും ഡീസലി​ന്റെയും നികുതി യഥാക്രമം അഞ്ച്​ രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 18 ദിവസമായി പെട്രോള്‍ വില 103.97 രൂപയിലും ഡീസല്‍ 86.67 രൂപയിലും തുടരുകയാണ്​.
അതേസമയം, നേരത്തെ ഉല്‍പാദനം വെട്ടികുറച്ചതാണ്​ അന്താരാഷ്​ട്ര വിപണിയില്‍ ​ എണ്ണവില ഉയരുന്നതിനിടയാക്കിയിരുന്നു​. എന്നാല്‍, യുറോപ്പിലെ കോവിഡ്​ നിയന്ത്രണങ്ങള്‍ മൂലം ഇന്ധന ആവശ്യകതയില്‍ കുറവുണ്ടായാല്‍ വരും ദിവസങ്ങളിലും വില കുറയാന്‍ തന്നെയാണ്​ സാധ്യത.

Related Articles

Back to top button