LatestThiruvananthapuram

നീതി ആയോഗിന്റെ ഭരണസമിതി യോഗം നാളെ; മുഖ്യമന്ത്രി പങ്കെടുക്കും

“Manju”

നീതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം നാളെ. 2019-ന് ശേഷം ആദ്യമായി നേരിട്ട് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, അംഗങ്ങള്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുക്കും.

2015 ഫെബ്രുവരിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന യോഗത്തില്‍ കൃഷി, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

Related Articles

Back to top button