InternationalLatest

നി​​യ​​മ​​ലം​​ഘ​​ക​​രെ പി​​ടി​​കൂ​​ടാന്‍ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം

“Manju”

ജി​​ദ്ദ: നി​​യ​​മ​​ലം​​ഘ​​ക​​രെ പി​​ടി​​കൂ​​ടാ​​നു​​ള്ള ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​പ​​രി​​ശോ​​ധ​​ന ക​​ര്‍​​ശ​​നം.ജ​​നു​​വ​​രി 20 മു​​ത​​ല്‍ 26 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ല്‍ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ വി​​വി​​ധ യൂ​​നി​​റ്റു​​ക​​ളും ജ​​ന​​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് പാ​​സ്‌​​പോ​​ര്‍​​ട്ടും (ജ​​വാ​​സാ​​ത്ത്) ന​​ട​​ത്തി​​യ സം​​യു​​ക്ത ഫീ​​ല്‍​​ഡ് പ​​രി​​ശോ​​ധ​​ന​​യി​​ല്‍ രാ​​ജ്യ​​ത്തി​​ന്റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​​നി​​ന്ന് 13,620 പേ​​രെ​ പി​​ടി​​കൂ​​ടി. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ല്‍ 6700 താ​​മ​​സ​​നി​​യ​​മ ലം​​ഘ​​ക​​രും 5177 അ​​തി​​ര്‍​​ത്തി​​സു​​ര​​ക്ഷാ ച​​ട്ട​ം ലം​​ഘി​​ച്ച​​വ​​രും 1743ലേ​​റെ തൊ​​ഴി​​ല്‍​​നി​​യ​​മ​​ലം​​ഘ​​ക​​രും ഉ​​ള്‍​​പ്പെ​​ടു​​ന്നു. അ​​ന​​ധി​​കൃ​​ത​​മാ​​യി അ​​തി​​ര്‍​​ത്തി ക​​ട​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ 274 പേ​​ര്‍ അ​​റ​​സ്റ്റി​​ലാ​​യി. ഇ​​വ​​രി​​ല്‍ 55 ശ​​ത​​മാ​​നം യ​​മ​​ന്‍ പൗ​​ര​​ന്മാ​​രും 42 ശ​​ത​​മാ​​നം ഇ​​ത്യോ​​പ്യ​​ക്കാ​​രും മൂ​​ന്നു ശ​​ത​​മാ​​നം മ​​റ്റു രാ​​ജ്യ​​ക്കാ​​രു​​മാ​​ണ്. 139 പേ​​ര്‍ രാ​​ജ്യ​​ത്തി​​ന്റെ അ​​തി​​ര്‍​​ത്തി ക​​ട​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ശ്ര​​മി​​ച്ച​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യി. നി​​യ​​മ​​ലം​​ഘ​​ക​​രെ ക​​ട​​ത്തി​​വി​​ട്ട് അ​​ഭ​​യം ന​​ല്‍​​കി​​യ 11 പേ​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്തു.

രാ​​ജ്യ​​ത്ത് നി​​യ​​മ​​ലം​​ഘ​​ക​​രെ പി​​ടി​​കൂ​​ടാ​​നു​​ള്ള പ​​രി​​ശോ​​ധ​​ന ക​​ര്‍​​ശ​​ന​​മാ​​ക്കി​​യ​​ശേ​​ഷം ആ​​കെ പി​​ടി​​യി​​ലാ​​യ​​വ​​ത് 96,504പേ​രാ​ണ്. ഇ​​വ​​രി​​ല്‍ 86,019 പേ​​ര്‍ പു​​രു​​ഷ​​ന്മാ​​രും 10,485 പേ​​ര്‍ സ്ത്രീ​​ക​​ളു​​മാ​​ണ്.

Related Articles

Back to top button