IndiaLatestSports

കാർഷിക നിയമ വിവാദം; സച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരാധകർ

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരാധകർ. ഇതിന്റെ ഭാഗമായി സച്ചിന്റെ മുംബൈയിലെ വസതിയ്ക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ‘സച്ചിൻ സച്ചിൻ’ എന്ന വിളികളോടെയാണ് ആരാധകർ സച്ചിന്റെ വീടിന് മുന്നിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

കുട്ടികൾ ഉൾപ്പെടെയുള്ളവർ ഹെൽമെറ്റും ബാറ്റുമേന്തിയാണ് സച്ചിന് പിന്തുണ അറിയിച്ചത്. സച്ചിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിയ ആരാധകർ തങ്ങളുടെ പ്രിയതാരത്തിന് ഉറച്ച പിന്തുണ ഉറപ്പ് നൽകിയ ശേഷമാണ് മടങ്ങിയത്. നേരത്തെ, വിദേശ താരങ്ങൾ കാർഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചതിനെതിരെ സച്ചിൻ രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെയാണ് സച്ചിൻ വിമർശിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടു വീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യ ശക്തികൾക്ക് കാഴ്ചക്കാരാകാം, എന്നാൽ പങ്കാളികളാകുക സാദ്ധ്യമല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ നന്നായി അറിയാമെന്നും ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാർ തീരുമാനമെടുക്കുമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം.

Related Articles

Back to top button