KeralaLatest

ആഗ്രയിൽ മാത്രമല്ല, ആലപ്പുഴയ്‌ക്കുമുണ്ട് ഒരു താജ് മഹൽ

“Manju”

ആലപ്പുഴ: ലോക സമാധാനത്തിന് വേണ്ടി ആലപ്പുഴയിൽ മിനി താജ് മഹൽ പണിതീർത്തത് മുൻ സൈനികൻ. ദേശീയ പാത 66-ൽ ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് ഈ സമാധാന സ്മാരകം സ്ഥിതി ചെയ്യുന്നത്. മുൻ നാവിക ഉദ്യോഗസ്ഥനായ എ.കെ.ബി കുമാറാണ് ഈ ഗ്ലോബൽ പീസ് പാലസ് പണി കഴിപ്പിച്ചത്.

ഏഴായിരം ചതുരശ്രയടി വിസ്തീർണ്ണത്തിലും 47 അടി ഉയരത്തിലുമാണ് സമാധാന സൗധം നിർമിച്ചിരിക്കുന്നത്. ലോക സമാധാനം മുൻ നിർത്തിയാണ് ഇത്തരം ഒരു ആശയം മനസ്സിൽ തെളിഞ്ഞത് എന്ന് എ.കെ.ബി കുമാർ പറയുന്നു. ഷാജഹാൻ ചക്രവർത്തി തന്റെ പ്രണയിനിക്ക് വേണ്ടി പണികഴിപ്പിച്ച താജ് മഹലിന്റെ അതേ മാതൃകയിലാണ് യുദ്ധത്തിൽ പൊലിഞ്ഞ ജവാന്മാർക്കും ധീര രക്തസാക്ഷികൾക്കും വേണ്ടി ഗ്ലോബൽ പീസ് പാലസ് നിർമ്മിച്ചിരിക്കുന്നത്.

പൂർണ്ണമായും മാർബിളും ടൈലുകളുമാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. രണ്ടു നിലകളുള്ള ഈ സൗധത്തിന്റെ താഴത്തെ നിലയിൽ തന്നെയാണ് എ കെ ബി കുമാറിന്റെ താമസം. മുകളിലത്തെ നിലയിൽ മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. ള്ളത്. കര-നാവിക-വ്യോമ സേനകളെയും ബിഎസ്എഫ് ഉൾപ്പടെയുള്ള മറ്റ് അർദ്ധ സൈനിക-പോലീസ് സേനാവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നാല് മിനാരങ്ങളാണ് ഇതിലുള്ളത്. ഇവയിൽ കാർഗിൽ ഉൾപ്പടെയുള്ള വിവിധ യുദ്ധങ്ങളിൽ ജീവത്യാഗം ചെയ്ത വീരബലിദാനികളുടെയും രാജ്യസേവനത്തിനിടെ ജീവൻപൊലിഞ്ഞ സേനാംഗങ്ങളുടെയും ചിത്രവും പേരുവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ യുദ്ധ സ്മാരകങ്ങളെയും പടക്കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചുള്ള ഒരു ലഘു വിവരണവും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ സ്മാരകത്തിന് ഒന്നരക്കോടിയോളം രൂപയാണ് ചിലവായത്. ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങാതെ സേനയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയും പെൻഷൻ തുകയും ചേർത്ത് വെച്ചാണ് ഉപയോഗിച്ചാണ് ഗ്ലോബൽ പീസ് പാലസ് നിർമ്മിച്ചത് എന്ന് കുമാർ പറയുന്നു.

Related Articles

Back to top button