KeralaLatest

കെ.കെ ശൈലജ ടീച്ചര്‍ എന്റെ റോള്‍മോഡൽ :മഞ്ജുവാര്യര്‍

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കെ.കെ ശൈലജ ടീച്ചര്‍ ജീവിതത്തില്‍ തന്റെ റോള്‍മോഡലാണെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ശൈലജ ടീച്ചറെ വിളിച്ച്‌ സംസാരിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് ടീച്ചര്‍ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.

ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
  • ……
Back to top button