KeralaLatest

വാപ്പയെയും ഉമ്മയെയും തനിച്ചാക്കി അജ്മല്‍ യാത്രയായി

“Manju”

ചങ്ങനാശ്ശേരി: ഹിദായത്ത് നഗറിലെ പള്ളിവീട്ടിലെ കളിചിരികള്‍ മാഞ്ഞു. ഏകമകനെ നഷ്ടപ്പെട്ട ഷാനവാസിനെയും ജെബിയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുമിത്രാദികളും ദുഃഖത്തിലാഴ്ന്നു.
എം.സി റോഡില്‍ ബൈക്കപകടത്തിലാണ് അജ്മല്‍ (27) മരിച്ചത്. തന്റെ ബുള്ളറ്റ് ബൈക്കിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞതിനാല്‍ സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്ക് വാങ്ങിയാണ്​ മരണവീട്ടില്‍ പോയത്​. പിന്നീട്, സുഹൃത്ത് രുദ്രാക്ഷിനൊപ്പം പാലാത്ര വര്‍ക്ക്​ഷോപ്പില്‍ നന്നാക്കാന്‍ നല്‍കിയിരുന്ന കാര്‍ നോക്കാന്‍ പോകുന്നതിനിടെയാണ് അപകടം അജ്മലിന്റെയും രുദ്രാക്ഷിന്‍റെയും ജീവനെടുത്തത്. ഹരിയാനയിലെ കമ്പനിയില്‍ ജോലിചെയ്തിരുന്ന അജ്മല്‍ കോവിഡിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്. പിന്നീട് മടങ്ങിപ്പോയില്ല. പിതാവിന്റെയും മാതൃസഹോദരന്റെയും കാറ്ററിങ്​ സ്ഥാപനങ്ങളിലെ കാര്യങ്ങള്‍ നോക്കിനടത്തിവരുകയായിരുന്നു.

Related Articles

Back to top button