IndiaLatest

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 35.75 കോടി കടന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 35.75 കോടി വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 35,75,53,612 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,02,33,029 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരാണ്. 73,30,716 പേര്‍ ഇതേ വിഭാഗത്തില്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 1,76,03,102 പേര്‍ മുന്‍നിര പ്രവര്‍ത്തകരാണ്. 97,12,243 മുന്‍ നിരപ്രവര്‍ത്തകര്‍ രണ്ടാം ഡോസ് സ്വീകരിച്ചു.

18-44 വയസ്സുകാരില്‍ 10,28,40,418 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 29,28,112 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 9,12,90,376 പേര്‍ 45-60 വയസ്സുകാരില്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. ഇതില്‍ 1,99,97,102 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു.

60 വയസ്സിനു മുകളില്‍ 6,92,05,465 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 2,64,13,049 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 45,82,146 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 34,703 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതുവരെ 42.14 കോടി പരിശോധനകളാണ് നടന്നിട്ടുള്ളത്.

Related Articles

Back to top button