IndiaLatest

പാമ്പുകളെ പേടിയില്ലാത്ത ഷെറ്റ്പാല്‍ ഗ്രാമത്തെക്കുറിച്ച്

“Manju”

പാമ്പുകളെ പേടിയില്ലാത്തവര്‍ വിരളമാണ്.
പാമ്പുകള്‍ തങ്ങളുടെ ഗ്രാമത്തില്‍ സ്വൈര്യ വിഹാരം നടത്തുന്നത് ഷെറ്റ്പാലിലെ ആളുകളെ അലട്ടാറേയില്ല. പാമ്പിനെ കണ്ടാല്‍ ഇവര്‍ ഓടിച്ചു വിടാറുമില്ല. വീടുകളില്‍ തന്നെ പാമ്പുകള്‍ക്ക് വേണ്ടി പ്രത്യേക ഇടം ഉണ്ടാക്കിയിരിക്കുകയാണ് ഇവര്‍.എല്ലാ വീടുകളിലും മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിശ്രമിക്കാനായി വീടിനുള്ളില്‍ പ്രത്യേകയിടം തന്നെ ഷെറ്റ്പാലില്‍ ഒരുക്കാറുണ്ട്. പുതുതായി വീടു വയ്ക്കുന്നവര്‍ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.
ഗ്രാമത്തിലെ സ്‌കൂളിലേക്കും പാമ്പുകള്‍ സന്ദര്‍ശനം നടത്താറുണ്ട്. പാമ്പുളോടൊപ്പം വളര്‍ന്നതിനാല്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അവയെ പേടിയില്ല. പാമ്പുകള്‍ക്കൊപ്പം ഇവ കളിക്കാറുണ്ട്. സര്‍പ്പങ്ങളെ ഷെറ്റ്പാലിലുള്ളവര്‍ ആരാധിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ ഇത്രയധികം പാമ്പുകള്‍ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാല്‍ ഗ്രാമത്തില്‍ ആര്‍ക്കും പാമ്പുകടിയേറ്റിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പുണെയിലെത്തിയ ശേഷം മോഡ്നിബ് റെയില്‍വേസ്റ്റേഷനിലേക്കു തീവണ്ടിയിലെത്തിയിട്ടാണു ഷെറ്റ്പാലിലേക്കു പോകുന്നത്. പുണെ എയര്‍പോര്‍ട്ടില്‍ നിന്നു ടാക്സി വഴിയും എത്താം. വിദേശികള്‍ ഉള്‍പ്പെടെ ധാരാളം വിനോദസഞ്ചാരികളും മൃഗസ്നേഹികളും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂര്‍വ ചങ്ങാത്തം കാണാനായി ഇവിടെയത്തിയിരുന്നു.
വെറും 2600 ആളുകള്‍ മാത്രം താമസിക്കുന്ന ഗ്രാമമാണു ഷെറ്റ്പാല്‍. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലില്‍ ഇത്രത്തോളം പാമ്പുബുകള്‍. നേരത്തെയുള്ള കാലത്ത് സമീപ പ്രദേശങ്ങളില്‍ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button