LatestThiruvananthapuram

പ്രാര്‍ത്ഥനപോലെ ഹോമിയോപ്പതി ; ഡോ.സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ഹോമിയോപ്പതി പ്രാര്‍ത്ഥനപോലെ ചെയ്യേണ്ട ഒരു ചികിത്സാ രംഗമാണ്. നമ്മള്‍ ഒരേ താളത്തില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് ഹോമിയോപ്പതി ചികിത്സയിലെ പ്രവര്‍ത്തനങ്ങള്‍. ഒന്ന് മറ്റൊന്നിനോട് പരസ്പരപൂരകമായി ബന്ധപ്പെട്ടിരിക്കുന്നു. ശാന്തിഗിരിയിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് (03.10.2022 തിങ്കളാഴ്ച) വൈകിട്ട് 8 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹോമിയോപ്പതിയും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി.

1750 -സാമൂവല്‍ ഫെഡറിക് ഹാനിമാന്‍ ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ചുക്കുകാപ്പി കുടിക്കമ്പോള്‍ നമ്മുടെ ശരീരം ചൂടാവുന്നു. ഇതുപോലെയാണ് ഹോമിയോ മരുന്ന് കഴിക്കമ്പോള്‍ ശരീരം ചൂടാകുവാനുള്ള മരുന്നാണ് കൊടുക്കുന്നത്. ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.

ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ. ഈ ശരീരാവസ്ഥകളെ വീണ്ടും ഭൂമി, വായു, അഗ്നി, വെള്ളം എന്നീ മൂലകങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത്.

എല്ലാ രോഗങ്ങൾക്കും കാരണം ‘ജീവശക്തി’യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹോമിയോപ്പതി പ്രാര്‍ത്ഥനപോലെ ചെയ്യേണ്ട ഒരു ചികിത്സാ രംഗമാണ്. ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം ‘miasm’ എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

ഹോമിയോപ്പതി മരുന്നുകൾ നിർമ്മിക്കുന്നത് സസ്യങ്ങൾ, ജന്തുക്കൾ, ധാതുക്കൾ എന്നിവയിൽനിന്നാണ്. ഇവയുടെ അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പദാർഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം തുടർച്ചയായ നേർപ്പിക്കൽ പ്രക്രിയക്കൊടുവിൽ ലാക്റ്റോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് (പഞ്ചസാരയുടെ മറ്റൊരു രൂപം) മാധ്യമത്തിൽ ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു. പിന്നീട് ഗുളികകളിൽ നിന്ന് ജലാംശം പൂർണ്ണമായും ബാഷ്പീകരിച്ച് പോവുകയും ചെയ്യുന്നു.

ഒരു വ്യക്തി ശാരീരികവും മാനസ്സികവും വൈകാരികവുമായി ആരോഗ്യവാനാണെങ്കില്‍ മാത്രമേ ജീവാത്മാവിനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴുയുകയുള്ളു. ആരോഗ്യവാനായി ശരീരത്തെ ചലിപ്പിക്കുമ്പോള്‍ ശരീരം ഒരേ താളത്തില്‍ പ്രവര്‍ത്തിക്കുന്നു. നാം സൗഖ്യത്തിലായിരിക്കുമ്പോള്‍ ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ ആവശ്യമില്ല. ഒരോരുത്തരുടെയും ജീവാത്മാവ് നേരേയാണെങ്കില്‍ മാത്രമേ പരമാത്മാവും സന്തുലിതാവസ്ഥയിലാകൂ. വസൂരി, കുഷ്ഠം, മൂലക്കുരു തുടങ്ങിയ മാറാ രോഗങ്ങള്‍ക്ക് വരെ ഹോമിയോയില്‍ ചികിത്സയുണ്ട്. ആരോഗ്യവെതിയാനത്തിനാണ് മരുന്നിന്റെ ആവശ്യം അതിനാണ് സാധാരണയായി പ്രതിരോധ മരുന്ന് കൊടുക്കുന്നത്.

ആരോഗ്യമുളള മനസ്സും ശരീരവും ഉണ്ടെങ്കില്‍ മാത്രമേ വൈകാരികവും മാനസ്സികവുമായ അവസ്ഥ ഉണ്ടാകുകയുള്ളു എന്നാണ് ഹോമിയോപ്പതി ചികിത്സയുടെ തത്വം. തുടര്‍ന്ന് ഹോമിയോ ചികിത്സയേയും മരുന്നുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്വാമി മറുപടി നല്‍കി.

Related Articles

Back to top button