KeralaLatest

1-9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനു പ്രത്യേക മാർഗരേഖ ഇറക്കും: മന്ത്രി

“Manju”

തിരുവനന്തപുരം : ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനു പ്രത്യേക മാർഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഫെബ്രുവരി 14നാണ് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ഇപ്പോള്‍ സ്കൂളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കുന്നത്
ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി 10–ാം തീയതി കഴിഞ്ഞശേഷം അഡീഷനൽ മാർഗരേഖ ഇറക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനുശേഷം സ്കൂൾ തുറന്നപ്പോൾ വിശദമായ മാർഗരേഖ ഇറക്കിയിരുന്നു. അത് നടപ്പിലാക്കിയതുകൊണ്ടാണ് പരാതിയില്ലാതെ പോകാനായത്. പ്രീ പ്രൈമറി മുതൽ ഒൻപതു വരെയുള്ള വിദ്യാർഥികൾക്കായി സമഗ്രമായ മാനദണ്ഡവും നിർദേശവും തയാറാക്കി വരുന്നു. അതിന്റ അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നടത്തുക.
ഹയർസെക്കന്‍ഡറി പരീക്ഷ പരാതിക്കിടയില്ലാതെ നടത്താൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറിയിൽ ആയിരത്തിൽ താഴെ വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. അവർക്കു പ്രത്യേക ക്ലാസ് മുറികൾ സജ്ജമാക്കി. ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചപ്പോൾ മെച്ചപ്പെട്ട ഹാജർ നിലയാണുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഹാജർ ഉണ്ടാകും. പരീക്ഷയ്ക്ക് നിശ്ചയിച്ച പാഠഭാഗം പെട്ടെന്നു തീർക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button