IndiaKeralaLatest

കോവിഡിനെ തുരത്താൻ കോവാക്സിൻ ഡിസംബറിൽ എത്തുമെന്ന് സൂചന.

“Manju”

ഷൈലേഷ്കുമാർ.കൻമനം
ന്യൂഡൽഹി: കൊവിഡ് ഭീഷണിയിൽ എരിപൊരികൊണ്ട ജനങ്ങൾക്ക് ഒരു സന്തോഷ വാർത്ത! ഭാരതീയരോടൊപ്പം ലോകവും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കൊവിഡ് പ്രതിരോധ മരുന്നായ ‘കോവാക്സിൻ ‘ഈ വർഷാവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ: ഹർഷവർദ്ധനാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ് വാക്സിൻ സമാന്തരമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബയോടെക്, ഐ സി എം ആർ എന്നിവർ സംയുക്തമായി വികസിപ്പിച്ചെടുത്ത തദ്ദേശീയ പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 65 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ എന്നിവർക്കാണ് മുൻഗണാനാക്രമത്തിൽ വാക്സിൻ നൽകുക. ഇതോടൊപ്പം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന സൈഡഡ് കാഡില സൈക്കോവ് -ഡി വാക്സിനും, ഓക്സ്ഫോർഡ് അസ്ട്ര സെനെക്കയുടെ വാക്സിനും രാജ്യത്തുടനീളം പരീക്ഷിക്കും. ലഭ്യമായ ഡോസുകളുടെ എണ്ണത്തെ ആശ്രയിച്ച് എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ഒരു പ്രത്യേക ഡ്രൈവ് വികസിപ്പിച്ച് നടപ്പിലാക്കുമെന്നും ഡോ: ഹർഷവർദ്ധൻ കൂട്ടി ചേർത്തു.

Related Articles

Back to top button