വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഇന്ന് എത്തും. ചൈനയിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് 8 മണിയോടെ തീരത്ത് എത്തുക. 6 യാർഡ് ക്രെയിനുകളാണ് കപ്പലിലുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി രാവിലെ 8 മണിയോടെ കപ്പൽ തീരത്ത് എത്തും. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.
Related Articles
…..
June 24, 2021 10:00 AM
Check Also
Close
-
പുത്തന്‍ അപ്ഡേറ്റുമായി ടെലിഗ്രാം ഉടന്‍July 2, 2021 5:38 PM