Latest

മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീപടർന്നു; വയോധികന് ദാരുണാന്ത്യം

“Manju”

വയനാട് : കൽപ്പറ്റയിൽ മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്ന് വയോധികൻ മരിച്ചു. പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണൻ ആണ് മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവം.

രാത്രി ഉറങ്ങമ്പോൾ സമീപം കൃഷ്ണൻ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചിരുന്നു. ഇത് മറിഞ്ഞ് തീ പടർന്നാണ് അപകടം സംഭവിച്ചത്. ഏറെ നേരമായിട്ടും കൃഷ്ണനെ വീടിന് പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി കൃഷ്ണന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button