KeralaLatest

സംസാരശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ടായി സംസാരിക്കാന്‍ ‘ ധ്വനി’

“Manju”

സംസാരശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ടായി സംസാരിക്കാന്‍ ‘ ധ്വനി’ ഉപകരണം വികസിപ്പിച്ചെടുത്ത് വിദ്യാര്‍ത്ഥികള്‍. ‘ധ്വനി’ യിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളടക്കം ദിവസവും ഉപയോഗിക്കുന്ന വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് ഓരോ ചാനലായി യന്ത്രത്തില്‍ സൂക്ഷിക്കും. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ പ്രചാരം കുറവായതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സംസാരശേഷിയില്ലാത്ത വര്‍ക്കായി ഉപകരണം നിര്‍മ്മിച്ചു നല്‍കാന്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു.

കേച്ചേരി തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ക്ക് സംസാരിക്കേണ്ടി വരുമ്പോള്‍ ബട്ടണ്‍ ഉപയോഗിച്ച്‌ റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ഉപയോഗിച്ച്‌ മറ്റുള്ളവരുടെ ആശയവിനിമയം നടത്താന്‍ വേണ്ടി ‘ധ്വനി’ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. തൃശ്ശൂരിലെ സ്പെഷ്യല്‍ സ്കൂളില്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തി വിജയിച്ചതിനുശേഷമാണ് വിദ്യ ടീം സര്‍വ്വകലാശാലയിലേക്ക് സമര്‍പ്പിച്ചത്. സര്‍വ്വകലാശാലയുടെ പിന്തുണയോടെ തുടര്‍ന്നും യന്ത്രം ആവശ്യമുള്ള കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യ ടീം പറഞ്ഞു.

Related Articles

Back to top button