IndiaLatest

നടി ഖുശ്ബു ബിജെപിയിൽ ചേരുമെന്നു സൂചന; നേതാക്കളെ കാണാൻ ഡൽഹിയിൽ

“Manju”

ചെന്നൈ• നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയിൽ ചേരുമെന്ന് സൂചന. നടി തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ഇക്കാര്യം നേരത്തെ ഖുഷ്ബു നിഷേധിച്ചിരുന്നു. എന്നാൽ ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തി. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാനിധ്യത്തിൽ ആയിരിക്കും പ്രഖ്യാപനം. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കായാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെ നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിൽ ഉൾപ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാർട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ. ഹത്രസ് യുവതിക്കു നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഖുഷ്ബു പങ്കെടുത്തിരുന്നു.

Related Articles

Back to top button