KeralaLatest

കേരളത്തിന്റെ ഗർജ്ജിക്കുന്ന സിംഹം കെ. സുധാകരന് ഇന്ന് 72-ാം ജന്മദിനം

“Manju”

ആർ. ഗുരുദാസ്

കേരളത്തിലെ മുതിർന്ന നേതാവും എം. പിയുമായ കെ. സുധാകരന്  ജന്മദിനാശംസകൾ.
കേരളത്തിലെ ശക്തമായ ജനപിന്തുണയുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളായ കെ സുധാകരൻ ചടുലതയോടും കരുതലോടും പ്രവർത്തകരെ മുന്നോട്ട് നയിക്കുന്നതിൽ കാണിച്ച ആർജ്ജവം എല്ലാവർക്കും മാതൃകാപരമാണ്. അനീതിക്കും അഴിമതിക്കും എതിരെ പൊരുതുന്ന പടവാൾ പോലെ സധൈര്യം പ്രവർത്തിച്ച ആദർശധീരനായ നേതാവാണ് അദ്ദേഹം.

1948 ൽ കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂൾ കാലഘട്ടത്തിൽ തന്നെ കെ.എസ്.യു വിലൂടെ സജീവമായി രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം 1973-ൽ സംഘടനാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ. എസ്. ഒ. യുടെ സംസ്ഥാന പ്രസിഡന്റായി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും “ചരിത്ര”ത്തിൽ ബിരുദാനന്തര ബിരുദവും അതിനുശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി.

1996, 2001, 2006 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരൻ 2001-2004 എ.കെ. ആന്റണി മന്ത്രിസഭയിൽ വനം, സ്‌പോർട്‌സ് വകുപ്പ് മന്ത്രിയായി. എം. എൽ. എ ആയിരിക്കെ 2009- ൽ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയുണ്ടായി.

1991-ൽ കണ്ണൂർ ഡി.സി.സി. പ്രസിഡന്റായിരുന്ന അദ്ദേഹത്തെ 2018 സെപ്റ്റംബറിൽ കെ.പി.സി.സി.യുടെ ആദ്യ വർക്കിംഗ് പ്രസിഡണ്ട് ആയി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു.

Related Articles

Back to top button