KeralaLatest

ആകാശത്ത് അപൂര്‍വ കാഴ്ച; തീരവാസികളില്‍ ആശയക്കുഴപ്പം

“Manju”

ആ​റ്റി​ങ്ങ​ല്‍: ആ​കാ​ശ​ത്ത് അ​പൂ​ര്‍​വ കാ​ഴ്ച ദൃ​ശ്യ​മാ​യ​ത് തീ​ര​മേ​ഖ​ല​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യി. ചി​റ​യി​ന്‍​കീ​ഴ്, അ​ഞ്ചു​തെ​ങ്ങ് പ്ര​ദേ​ശ​ത്തെ ആ​കാ​ശ​ത്ത്​ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പൂ​ര്‍​വ കാ​ഴ്ച ദൃ​ശ്യ​മാ​യ​ത്. ആ​കാ​ശ​ത്തു​നി​ന്ന്​ ക​ട​ലി​ലേ​യ്ക്ക് ടോ​ര്‍​ച് അ​ടി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യി തോ​ന്നി​പ്പി​ക്കു​ന്ന കാ​ഴ്ച​യു​ടെ സ്രോ​ത​സ്സ് എ​ന്താ​ണെ​ന്ന​ത് അ​റി​യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് ആ​ശ​ങ്ക​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.
അ​ഞ്ച് മി​നി​റ്റോ​ളം പ​തി​യെ സ​ഞ്ച​രി​ക്കു​ന്ന​താ​യ് തോ​ന്നി​പ്പി​ക്കും വി​ധം നീ​ണ്ട ഈ ​കാ​ഴ്ച പ​തി​യെ പ​തി​യെ മ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന്​ ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പി.​എ​സ്.​എ​ല്‍.​വി-​സി52 ന്റെ ​വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച ആ​യി​രു​ന്നു.
ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ്​ സെ​ന്റ​റി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്ന്​ പു​ല​ര്‍​ച്ച 5.59നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഇ​താ​ണ് ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​ശ​ങ്ക ഒ​ഴി​വാ​യ​ത്

Related Articles

Check Also
Close
Back to top button