KeralaLatest

സുരക്ഷാ സാമഗ്രികൾ സംഭാവന ചെയ്ത് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്

“Manju”

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ ചികിത്സകർക്കായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് അഞ്ചു ലക്ഷം രൂപയുടെ സുരക്ഷാ സാമഗ്രികൾ സംഭാവന ചെയ്തു.

ആദ്യ ഘട്ടമായി 2000 മാസ്കുകളും 100 പി പി ഇ കിറ്റുകളും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സാമഗ്രികൾ എത്തുമെന്ന് സ്റ്റോർസ് വിഭാഗം അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, സ്റ്റോർ സൂപ്രണ്ട് എൻ സജീവ് എന്നിവർ ചേർന്ന് സുരക്ഷാ സാമഗ്രികൾ ഏറ്റുവാങ്ങി.

കൊറോണ ചികിത്സാർത്ഥം സർക്കാർ തലത്തിൽ തന്നെ അടിയന്തരമായി ആവശ്യമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു കൂടാതെയാണ് സന്നദ്ധ സംഘടനകളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും സഹായം ലഭിക്കുന്നത്. എൻ ജി ഒ യൂണിയൻ, കേരളാ പൊലീസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തുടർച്ചയായി 40 ദിവസത്തിലധികമായി ഭക്ഷണവും നൽകി വരുന്നു.

കൊറോണ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പരിചരിച്ച് സുഖപ്പെടുത്തുന്നതിലും മറ്റുള്ളവരിലേയ്ക്ക് രോഗവ്യാപനം തടയുന്നതിനും ഇവർ ഫലപ്രദമായി നടത്തിയ പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Related Articles

Back to top button