KeralaLatest

വനത്തില്‍ അതിക്രമിച്ച്‌ കയറിയാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും

“Manju”

തിരുവനന്തപുരം : റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും. കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും, 1000 മുതല്‍ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള വനനിയമത്തിലെ (1961) 27ാം (1) വകുപ്പിലാണ് സംരക്ഷിത വനത്തില്‍ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നു വിവരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും. റിസര്‍വ് വനത്തിനും, റിസര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികള്‍ നടത്തിയാല്‍ ഒരേ ശിക്ഷയാണ്. വനത്തിന് നാശം ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക. അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button