KeralaLatest

നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

“Manju”

 

ന്യൂഡല്‍ഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു.
കര്‍ഷക സമരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയ ആദ്യത്തെ സെലിബ്രിറ്റിയായിരുന്നു ദീപ് സിദ്ദു. കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞവര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ആരോപണ വിധേയനായ അദ്ദേഹം അറസ്റ്റിലുമായി. കര്‍ഷക സമരത്തിനിടെ 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് ദീപ്. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തുതന്നെ ആദ്യമായി കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തെത്തിയ സെലിബ്രിറ്റിയായിരുന്നു ദീപ്. അതേസമയം കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ ദീപ് സിദ്ദുവിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു. കര്‍ഷകസമരം സിംഘു അതിര്‍ത്തിയിലേക്ക് എത്തുന്നതിനു മുന്‍പേ പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്കു പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ സിദ്ദു മുന്‍കൈ എടുത്തിരുന്നു.

Related Articles

Back to top button