IndiaLatest

സല്‍മാനെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു; ബിഷ്‌ണോയ്‌

“Manju”

ചണ്ഡിഗഡ്‌: കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ഒരു പാഠം പഠിപ്പിക്കുന്നതിനായി 2018ല്‍ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാനേതാവ്‌ ലോറന്‍സ്‌ ബിഷ്‌ണോയ്‌. പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയെ വധിച്ച കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണസംഘം ചോദ്യം ചെയ്‌തപ്പോഴാണ്‌ ബിഷ്‌ണോയ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി ഗുണ്ടാസംഘാംഗം സമ്പത്ത്‌ നെഹ്‌റയെ മുംബൈയിലേക്ക്‌ അയച്ചു. ഇയാളുടെ കൈയില്‍ ഒരു പിസ്‌റ്റള്‍ മാത്രമാണുണ്ടായിരുന്നത്‌. അകലെനിന്നു വെടിവയ്‌ക്കുന്നതിനുള്ള ആയുധം ഇല്ലായിരുന്നു. ഇതോടെ 4 ലക്ഷം രൂപ മുടക്കി ഒരു പ്രത്യേക റൈഫിള്‍ വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, ഓര്‍ഡര്‍ ലഭിച്ചയാളില്‍നിന്ന്‌ പോലീസ്‌ ഈ റൈഫിള്‍ പിടിച്ചെടുത്തതോടെ വധശ്രമനീക്കം പാളിയുതായും ലോറന്‍സ്‌ ബിഷ്‌ണോയ്‌ പറഞ്ഞു

Related Articles

Back to top button