Latest

ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ ചീങ്കണ്ണി

“Manju”

ചീങ്കണ്ണികള്‍ ഫ്ലോറിഡയിലെ ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു ഹോട്ടലിന്റെ പാര്‍ക്കിംഗ് പരിസരത്ത് ഹോട്ടലില്‍ എത്തുന്നവരെ ഒരു ചീങ്കണ്ണി ഓടിക്കുന്നതായി വിവരമറിഞ്ഞ അധികൃതര്‍ ഉടന്‍തന്നെ ലീ കൗണ്ടിയിലെ ഹോട്ടലിലേക്ക് എത്തുകയും ആളുകളെ വിറപ്പിച്ച വിരുതനെ തളക്കുകയും ചെയ്തു. ആറടി നീളമുള്ള ചീങ്കണ്ണി ഹോട്ടലിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് ആളുകളെ ഓടിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും ഉണ്ടായില്ല.’ചീങ്കണ്ണി ഒരു ചീസ് ബര്‍ഗറിനായി വെറുതെ ഇറങ്ങിയതായിരിക്കാം, എന്നാല്‍ കക്ഷി കുറച്ചുപേരെയോന്ന് ഞെട്ടിച്ചു!’ ചീങ്കണ്ണിയെ പിടികൂടിയ സംഭവം വിവരിച്ച്‌ ലീ കൗണ്ടിയിലെ നിയമപാലകര്‍ ട്വിറ്ററില്‍ കുറിച്ചു. ചീങ്കണ്ണിയെ പിടികൂടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button