KeralaLatest

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോര്‍ട്ട്

“Manju”

സംസ്ഥാനത്ത് സാമ്പത്തിക വളർച്ചാ നിരക്ക് താഴേക്ക്: ടൂറിസം തകർന്നു, കടബാദ്ധ്യത  കൂടി - KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

തിരുവനന്തപുരം : 2019-20 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വച്ചു. പ്രകൃതി ദുരന്തങ്ങളും കൊറോണയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍ കടബാധ്യത കുതിച്ചുയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്‌ന്നത്.

ടൂറിസം മേഖലയ‌്ക്ക് വന്‍തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. 2020ലെ ഒന്‍പതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചു. റവന്യുവരുമാനത്തില്‍ 2629 കോടിയുടെ കുറവുണ്ട്. കാര്‍ഷിക മേഖല വളര്‍ച്ച താഴേയ്ക്കാണ്.

സംസ്ഥാനത്ത് കടബാധ്യതയും ഉയര്‍ന്നിട്ടിട്ടുണ്ട്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. തൊഴിലില്ലായ്‌മ നിരക്ക് ഒന്‍പത് ശതമാനമാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles

Back to top button