InternationalLatest

കൊവിഡ് മുക്തരായവരുടെ രക്തത്തില്‍ ഒമ്പത് മാസത്തോളം കൊറോണ വെെറസിനെതിരായ ആന്റിബോഡികള്‍ അവശേഷിക്കുമെന്ന് പഠനം

“Manju”

ലണ്ടന്‍: കൊവിഡ് ബാധിച്ച്‌ മുക്തരായവരുടെ രക്തത്തില്‍ ഒമ്പത് മാസത്തോളം കൊറോണ വെെറസിനെതിരായ ആന്റിബോഡികള്‍ അവശേഷിക്കുമെന്ന് കണ്ടെത്തല്‍. ഇറ്റാലിയന്‍ ന​ഗരത്തില്‍ രണ്ടായിരത്തിലേറെ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. രോഗ തീവ്രതയുമായോ കൊവിഡ് ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിലെ വോ പട്ടണത്തിലെ 3000 താമസക്കാരില്‍ 85 ശതമാനത്തിലധികം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ കൊവിഡ് ബാധിച്ചിരുന്നു. ഇവരില്‍ 2020 മേയ്-നവംബര്‍ മാസങ്ങളില്‍ ആന്റിബോഡി നിലനില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ടെസ്റ്റ് നടത്തി.

ഈ ടെസ്റ്റില്‍ ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ രോഗ ബാധിതരായ ആളുകളില്‍ 98.8 ശതമാനം പേരിലും ആന്റിബോഡികള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ പാദുവ സര്‍വകലാശാല, ഇംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ​ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചവരിലും കാണിക്കാത്തവരിലും ആന്റിബോഡിയുടെ അളവ് ​ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് പഠനത്തില്‍ ​ഗവേഷര്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രോ​ഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വെെറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ല എന്ന് ഇത് സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലരില്‍ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരില്‍ കുറഞ്ഞിരിക്കുന്നതായും പഠനം രേഖപ്പെടുത്തുന്നു. ഇത് വ്യക്തിപരമായ സവിശേഷതകള്‍ക്ക് അനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. കൊവിഡ് ഭേദമായവരില്‍ ആന്റിബോഡികള്‍ കാണുമെന്നതിനാല്‍ ചെറിയ സുരക്ഷിതത്വം നല്‍കുകയും രോഗ​പ്രതിരോധ ശേഷിക്ക് ഉത്തേജനം നല്‍കുകയും ചെയ്യും.

Related Articles

Back to top button