IndiaLatest

പ്രധാനമന്ത്രി കോവിഡ് വാക്സീന്‍ സ്വീകരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിന്‍ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. . ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായവരോട് വാക്‌സിന്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും എല്ലാവര്‍ക്കും ഒരുമിച്ച്‌ ഇന്ത്യയെ കൊറോണ മുക്തമാക്കാമെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button