KeralaLatestThiruvananthapuram

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ്

“Manju”

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 1000 എല്‍.പി.എം ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. 10 ഐ.സി.യു കിടക്കകള്‍ക്ക് ഉള്‍പ്പെടെ 180 കിടക്കകളില്‍ ഇനി മുതല്‍ ഓക്സിജന്‍ ലഭ്യമാകും.

പി.എം കെയര്‍സ് ഫണ്ടിന്റെ സഹായത്തോടെ ഡി.ആര്‍.ഡി.ഒ രൂപകല്പന ചെയ്തിരിക്കുന്ന പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത് ബി.ഇ.എം.എല്‍ ആണ്. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് വേണ്ടി എല്‍&ടി കമ്ബനിയാണ് പ്ലാന്റിന് ആവശ്യമായ ഷെഡ് നിര്‍മ്മിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് പൈപ്പ് ലൈന്‍ എത്തിക്കുന്നതിനുള്ള ബ്രിഡ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രത്യേക കണക്ഷന്‍ നടപടികള്‍ കെ.എസ.്‌ഇ.ബി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. മെയ് മാസം തുടങ്ങിയ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്നതും ഏറെ ശ്രദ്ധേയമാണ്. പൈപ്പ് ലൈന്‍, ബ്രിഡ്ജിങ്, വൈദ്യുതി എന്നിവയ്ക്കാവശ്യമായ തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് വിനിയോഗിച്ചിരിക്കുന്നത്. 50 ലക്ഷത്തിലധികം രൂപയാണ് ഇതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെലവാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ.എസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.വത്സല, ജില്ലാ നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button