IndiaLatest

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി പാകിസ്ഥാന്‍

“Manju”

ഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ പിടികൂടി. രാജ്യത്തിന്റെ എക്സ്ക്ലൂസീവ് എക്കണോമിക് സോണിലേക്ക് നുഴഞ്ഞു കയറി എന്നാരോപിച്ചാണ് 31 മത്സ്യത്തൊഴിലാളികളെ പാക് സൈന്യം പിടികൂടിയത്. നാവിക സേനയുടെ പട്രോളിങ്ങിനിടയിലാണ് പിടികൂടിയതെന്ന് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.

31 പേര്‍ സഞ്ചരിച്ചിരുന്ന 5 ബോട്ടുകളും പാക് സൈന്യം പിടികൂടിയിട്ടുണ്ട്. ഈ ബോട്ടുകള്‍ കറാച്ചിയിലേക്ക് കൊണ്ടു പോയെന്നാണ് അറിയാന്‍ സാധിച്ചത്. പാകിസ്ഥാന്‍ നിയമങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്രനിയമങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓരോ രാജ്യത്തിന്റെയും കരഭാഗത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്കുള്ള ദൂരമാണ് ആ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയായി നിര്‍വ്വചിക്കപ്പെടുന്നത്. 12 നോട്ടിക്കല്‍ മൈല്‍ ഏകദേശം 22.5 കിലോമീറ്ററുകള്‍ക്കു തുല്യമായ ദൈര്‍ഘ്യം വരും. ഈ ദൂരപരിധിക്കുള്ളില്‍ മാത്രമാണ് മത്സ്യബന്ധന നൗകകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും സഞ്ചരിക്കാന്‍ അനുവാദമുള്ളത്. അതിനപ്പുറം, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായ സമുദ്രമാണ്.

Related Articles

Back to top button