KeralaLatest

മലയാളിയുടെ വാനമ്പാടിക്ക് പിറന്നാള്‍ ആശംസകള്‍

“Manju”

ശ്രീജ.എസ്

മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്രയ്ക്ക് ഇന്ന് അന്‍പത്തേഴാം പിറന്നാള്‍ ആഘോഷം. 1979 മുതല്‍ മലയാള സിനിമയിലൂടെ നിറസാന്നിധ്യം. മലയാളത്തില്‍ പകരം വെക്കാന്‍ ആകാത്ത സംഗീത വിസ്മയം . ഇതുവരെ 25,0000നു പുറത്തു പാട്ടുകള്‍ പാടി മലയാളികളെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുന്നു.

ആറ് തവണ ഇന്ത്യന്‍ ദേശീയ പുരസ്കാരം. പതിനാറ് തവണ കേരളാ സംസ്ഥാന പുരസ്കാരം. പതിനാറ് തവണ മറ്റു സംസ്ഥാന പുരസ്ക്കാരം. കാലത്തിനു പകര്‍ത്തിയെഴുതാനാവാത്ത പ്രതിഭ. നാല്‍പ്പത്തൊന്ന് വര്‍ഷത്തെ സംഗീത യാത്രയ്ക്ക് അന്‍പത്തിയേഴാം വയസ്സ്.

മലയാളം,തമിഴ്,തെലുഗ്,കന്നഡ,ഒറിയ,ഹിന്ദി,ബംഗാളി,അസാമിസ് തുടങ്ങി വിവിധ ഭാഷകളിലായി 1500 ഓളം ഗാനങ്ങളില്‍ ചിത്ര പാടിയിട്ടുണ്ട്.

Related Articles

Back to top button